കോഴിക്കോട് ജില്ലയില്‍ നാലില്‍ രണ്ടിലും എല്‍ഡിഎഫിന് ജയം

Posted on: February 15, 2019 12:17 pm | Last updated: February 15, 2019 at 12:17 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. ഉപതിരഞ്ഞെടുപ്പ് നടന്ന നാലില്‍ രണ്ട് വാര്‍ഡുകളും എല്‍ഡിഎഫ് നേടി. യുഡിഎഫും ആര്‍എംപിയും ഓരോ സീറ്റ് വീതം വിജയിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളത്ത് സിപിഎമ്മിലെ ശ്രീനിവാസന്‍ മേപ്പാടി 299 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ പി ആര്‍ രാകേഷ് 187 വോട്ടിന് വിജയിച്ചു. താമരശേരി പള്ളിപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ എന്‍ പി മുഹമ്മദാലി 389 വോട്ടിന് വിജയിച്ചു. ഒഞ്ചിയം പുതിയോട്ടുങ്കണ്ടിയില്‍ ആര്‍എംപിയിലെ ഇ ശ്രീജിത് വിജയിച്ചു.