15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; അഴിച്ചുപണി തിരഞ്ഞെടുപ്പിന് മുന്നോടിയായി

Posted on: February 13, 2019 10:05 pm | Last updated: February 14, 2019 at 9:26 am

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഴിച്ചുപണി. കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസിനെ കാസര്‍കോട്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായി മാറ്റിനിയമച്ചു. പാലക്കാട് എസ്പി ദേബേഷ് കുമാര#് ബെഹ്‌റയെ പാലക്കാട് കെഎപി ബറ്റാലിയന്‍ 2 കമാന്‍ഡന്റായി നിയമിച്ചു. പകരം സാബു പിഎസ് പാലക്കാട് എസ്പിയാകും. അടൂര്‍ കെഎപി 3 കമാന്‍ഡന്റ് കെജി സൈമണെ കൊല്ലം റൂറല്‍ എസ്പിയായി നിയമിച്ചു. എ അക്ബറില്‍ ഇന്റലിജന്‍സ് ഡിഐജിയാകും. ജെയിംസ് ജോസഫിനെ കാസര്‍കോട് എസ്പിയായും ടി നാരായണെ പോലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ചു.

ബി അശോക് തിരുവനന്തപുരം റൂറല്‍ എസ്പിയാകും. എ അശോക് കൂമാര്‍ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. ജെ സുകുമാരപിള്ള സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയാകും. കോഴിക്കോട് റൂറല്‍ എസ്പി ജി ജയദേവിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. എസ്പി എകെ ജമാലുദ്ദീന്‍ കോഴിക്കോട് ഡിസിപിയാകും. യു അബ്ദുള്‍ കരീം കോഴിക്കോട് റൂറല്‍ എസ്പിയാകും. തൃശൂര്‍ എസ്പി പുഷ്‌കരനേയും തൃശൂര്‍ റേഞ്ച് സ്‌പെഷല്‍ ബ്രാഞ്ച് എസ്പി വിജയകുമാറിനേയും പരസ്പരം മാറ്റി നിയമിച്ചു