മോദി പൊതുശത്രു; ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും :മമത ബാനര്‍ജി

Posted on: February 13, 2019 8:57 pm | Last updated: February 24, 2019 at 5:16 pm

ന്യൂഡല്‍ഹി: സംസ്ഥാനതലത്തില്‍ പരസ്പരം മത്സരിച്ചേക്കുമെങ്കിലും ദേശീയതലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നരേന്ദ്രമോദിയാണ് പൊതുശത്രുവെന്നും മമത പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മമതയുടെ ത്യണമൂലിനെതിരെ സഖ്യമുണ്ടാക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ദേശീയതലത്തിലെ സഖ്യം സംബന്ധിച്ച് മമത നലപാട് വ്യക്തമാക്കിയത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ ചിട്ടിതട്ടിപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ ചൗധരി രംഗത്തെത്തിയത് മമതയെ ചൊടിപ്പിച്ചിരുന്നു.