ജമ്മു കശ്മീരില്‍ സ്‌കൂളില്‍ സ്‌ഫോടനം: 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Posted on: February 13, 2019 3:53 pm | Last updated: February 13, 2019 at 4:10 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സ്വകാര്യ സ്‌കൂളില്‍ സ്‌ഫോടനം. ആക്രമണത്തില്‍ 12 കുട്ടികള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. നര്‍ബാലിലെ ഫാലിയ ഇ മിലാത് സ്‌കൂളിലാണ് സ്‌ഫോടനമുണ്ടായത്. ക്ലാസ്മുറിക്കുള്ളിലായിരുന്നു സ്‌ഫോടനം.

ഏത് തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊടുന്നന്നെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നുവെന്ന് അധ്യാപകന്‍ ജാവേദ് അഹ്മദ് പറഞ്ഞു. എത്ര വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റുവെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.