ഗോവ ബീച്ചില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍

Posted on: February 13, 2019 1:15 pm | Last updated: February 13, 2019 at 1:15 pm

പനാജി: ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സി ആര്‍ പി എഫ് കോണ്‍സ്റ്റബിളിനെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ സ്വദേശി രാജ്‌വിര്‍ പ്രഭുദയാല്‍ സിംഗ് ആണ് പിടിയിലായത്.

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പ്രതി തന്നോട് അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും മോശമായ രീതിയില്‍ തന്നെ സ്പര്‍ശിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കലാന്‍ഗൂട്ട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജിവ്ബ ദാല്‍വി വെളിപ്പെടുത്തി.

സംഭവ സമയത്ത് പരാതിക്കാരിയുടെ ഭര്‍ത്താവും കുട്ടികളും ബീച്ചിലുണ്ടായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ 354 (എ), 323 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായും ദാല്‍വി വ്യക്തമാക്കി.