Connect with us

National

മൂന്ന് കോടിയുടെ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി രണ്ട് പേരെ തീകൊളുത്തി കൊന്നു; രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

ആഗ്ര: ഹരിയാനയില്‍ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി രണ്ട് പേരെ ജീവനോടെ തീകൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍നിന്നും മഥുര പോലീസ് അറസ്റ്റ് ചെയ്തു. ബര്‍സാനയില്‍ കാറിലിട്ടാണ് പ്രതികള്‍ രണ്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുംമുമ്പ് പ്രതികകള്‍ 3.2 കോടിയുടെ ഇന്‍ഷ്വറന്‍സ് പോളിസിയെടുത്തിരുന്നു. ഇത് തട്ടിയെടുക്കാനാണ് ഇരുവരും ക്രൂരമായ കൊലപാതകം നടത്തിയത്.

കാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷത്തില്‍ കൊല്ലപ്പെട്ടത് കുന്‍വാര്‍പാല്‍(40), ലഖന്‍(38) എന്നിവരാണെന്ന് കണ്ടെത്തി. തുടരന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ലാലറാം(35), റോഹ്താഷ്(35) എന്നിവരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ പേരിലുണ്ടായിരുന്ന ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി തങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ലാലറാമിനേയും റോഹ്താഷിനേയും കാറില്‍ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.