ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു

Posted on: February 12, 2019 9:22 am | Last updated: February 12, 2019 at 1:38 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ചോറ്റാനിക്കര സ്വദേശികളായ വിദ്യാസാഗര്‍, ഭാര്യ ജയശ്രീ(35), ജയശ്രീയുടെ മാതാവ് നളിനിയമ്മ എന്നിവരാണ് മരിച്ച മലയാളികള്‍. ഹോട്ടലിലുണ്ടായിരുന്ന 10 മലയാളികള്‍ സുരക്ഷിതരാണ്. ഒരു കല്യാണത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു മലയാളി സംഘം. ജയശ്രീയുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റുള്ളവരെക്കുറിച്ച് വിവരങ്ങളുണ്ടായിരുന്നില്ല. അല്‍പം മുമ്പാണ് ഇവരെ തിരിച്ചറിഞ്ഞത്.

35 ഓളം പേരെ ഹോട്ടലില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെനില ഗുപരുതരമാണ്. സംഭവസമയം 60ഓളം പേര്‍ ഹോട്ടലിലുണ്ടായിരുന്നു. അതേ സമയം തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലിന്റെ നാലാംനിലയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.