സഊദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Posted on: February 9, 2019 2:29 pm | Last updated: February 10, 2019 at 9:35 am

ദമ്മാം: സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, മുവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ അബ്‌ഖൈഖില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഹര്‍ദ് പെട്രോള്‍ പമ്പിനും 13 കിലോമീറ്റര്‍ അകലെയാണ് അപടം.

ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ കാര്‍ ട്രെയ്‌ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

എക്‌സല്‍ എന്‍ജിനീയറിംഗ് കമ്പനിയില്‍ ജോലിക്കാരായിരുന്നു മരിച്ച മൂന്ന് പേരും. മൂവരുടെയും മൃതദേഹം അല്‍ അഹ്‌സ ഹഫൂഫ് കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.