Connect with us

Kerala

കോണ്‍ഗ്രസുമായിചേര്‍ന്ന് ഒരിടത്തും സഖ്യത്തിനില്ല: കോടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളിലടക്കം ഒരിടത്തും സിപിഎം കോണ്‍ഗ്രസുമായിചേര്‍ന്ന് സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപിയെ പുറത്താക്കാന്‍ അടവ് നയം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണ്. ബംഗാളില്‍ ധാരണ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ബിജെപിയെ തോല്‍പിക്കാന്‍ ഏത് പാര്‍ട്ടിയുമായും സഹകരിക്കുമെന്ന് ഡല്‍ഹിയില്‍ തന്നെ കണ്ട മാധ്യമങ്ങളോട് കോടിയേരി പറഞ്ഞു.

---- facebook comment plugin here -----

Latest