സോളാര്‍: വ്യവസായി ടി സി മാത്യുവില്‍ നിന്ന് പണം തട്ടിയ കേസില്‍ വിധി 13ന്

Posted on: February 8, 2019 9:01 pm | Last updated: February 8, 2019 at 9:01 pm

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 13ന് വിധി പറയും. കേസിലെ അന്തിമവാദം ഇന്ന് പൂര്‍ത്തിയായി.

2013ല്‍ വ്യവസായി ടി സി മാത്യുവിന് സോളാര്‍ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും വിതരണാവകാശം നല്‍കാമെന്നു പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണന്‍, സരിത നായര്‍ എന്നിവരാണ് പ്രതികള്‍. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി കെ സുരേഷാണ് കേസ് പരിഗണിക്കുന്നത്.

വര്‍ഷം തോറും ഏഴു ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും മുടക്കുന്ന പണത്തിന് ഇരട്ടി വരുമാനം ലഭിക്കുമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.