റഫാല്‍: കരാറിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തതെന്ന് പ്രതിരോധ മന്ത്രി

Posted on: February 8, 2019 5:06 pm | Last updated: February 8, 2019 at 5:06 pm

ന്യൂഡല്‍ഹി: റഫാലില്‍ എല്ലാ വിശദാംശങ്ങളും ഇല്ലാത്ത ഒരു ഭാഗം മാത്രമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് കരാറിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തതെന്ന അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ കുറിപ്പും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പുറത്തുവിട്ടു.

റഫാല്‍ ഇടപാടില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവ് ദി ഹിന്ദു പത്രം പുറത്തുവിട്ട വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രതിഷേധം കനത്തതോടെയാണ് പ്രതിരോധ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രധാന മന്ത്രിയുടെ ഓഫീസും ഫ്രഞ്ച് സര്‍ക്കാറുമായി നടത്തിയത് വെറും കൂടിക്കാഴ്ച മാത്രമാണെന്നും ഇടപെടലുകളൊന്നും നടന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനു താഴെ പ്രതിരോധ മന്ത്രി ഇക്കാര്യം രേഖപ്പെടുത്തിയത് മറച്ചുവെച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.