പ്രസിഡന്‍ഷ്യല്‍ ടവര്‍ ഫണ്ട് സമാഹരണ ദിനം ഇന്ന്

Posted on: February 8, 2019 1:11 pm | Last updated: February 8, 2019 at 1:11 pm


കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് പ്രസ്ഥാന കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളില്‍ നിന്നും ഒരുദിന വരുമാനം സമാഹരിക്കുന്ന പദ്ധതിയുടെ ഭാഗമായ ഫണ്ട് ദിനം ഇന്ന്. തിരുവനന്തപുരത്ത് നിര്‍മിക്കുന്ന ആസ്ഥാന മന്ദിരത്തിന് (പ്രസിഡന്‍ഷ്യല്‍ ടവര്‍) വേണ്ടിയാണ് ഒരുദിന വരുമാനം ശേഖരിക്കുന്നത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് അര ഏക്കറയോളം സ്ഥലത്ത് ഒരുക്കുന്ന ആസ്ഥാന മന്ദിരം സംഘടനയുടെ ചരിത്രത്തിലെ പ്രധാന മുന്നേറ്റമായി മാറും. പ്രവര്‍ത്തകരുടെ ഒരുദിന വരുമാനവും അഭ്യുദയകാംക്ഷികളില്‍ നിന്നുള്ള പരമാവധി സഹായങ്ങളും ഒരുമിച്ചുകൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം 15ഓടെ പൂര്‍ത്തിയാക്കും.

വരുമാന ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുക കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, എല്‍ അലി അബ്ദുല്ല, സി കെ റാശിദ് ബുഖാരി സംബന്ധിച്ചു.