ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം ഫെബ്രുവരി എട്ടിന് അബഹ, മക്ക എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും

Posted on: February 7, 2019 1:55 pm | Last updated: February 7, 2019 at 1:55 pm

റിയാദ് :ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം സംഘം കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ഫെബ്രുവരി എട്ട് വെള്ളിയാഴ്ച അബഹ ,മക്ക എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. ഔട്ട് സോഴ്‌സിംഗ് ഏജന്‍സിക്ക് നല്‍കിയ അറ്റസ്‌റ്റേഷന്‍, പാസ്‌പോര്‍ട്ട് സേവനങ്ങളൊഴികെ മറ്റു സേവനങ്ങളായിരിക്കും ലഭ്യമാവുക , തൊഴില്‍ സംബന്ധമായ പരാതികളും നിര്‍ദേശങ്ങളും ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.

അബഹയില്‍ ഖമീസ് മുഷൈത്ത് റോഡിലുമുള്ള വിഎഫ്എസ് ഓഫീലും ,മക്കയില്‍ ജര്‍വാല്‍ ഡിസ്ട്രിക്ടിലെ ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഓഫീസുകളിലാണ് സംഘം ക്യാമ്പ് ചെയ്യുക. രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയും ജുമുഅ നിസ്‌ക്കാരശേഷം ഒരു മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയും കോണ്‍സുലര്‍ സംഘത്തില്‍നിന്നുള്ള സേവനം ലഭൃമാകുമെന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.