Connect with us

Kozhikode

ഹിന്ദ് സഫർ സമാപന സമ്മേളനം: ട്രാഫിക് ക്രമീകരണങ്ങൾ ഇങ്ങനെ

Published

|

Last Updated

കോഴിക്കോട്:  ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന എസ് എസ് എഫ് ഹിന്ദ് സഫർ സമാപന സമ്മേളനത്തിൽ പങ്കെടുക്കന്നതിനായി പാലക്കാട് മലപ്പുറം എറണാകുളം തൃശ്ശൂർ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ രാമനാട്ടുകരയിൽ നിന്നും ഫറോക്ക് മീഞ്ചന്ത വട്ടകിണർ – കല്ലായി – ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജ് – ഇടിയങ്ങര – മുഹമ്മദലി കടപ്പുറം വഴി പട്ടു തെരുവ് റോഡ് / വലിയങ്ങാടി ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കി തിരിച്ച് മുഹമ്മദലി കടപ്പുറം കോതി പാലം ഭാഗത്ത് പാർക്ക് ചെയ്യണം. കണ്ണൂർ കുറ്റിയാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോരപ്പുഴ പാലം അടച്ചിട്ടതിനാൽ ബൈപാസിൽ പൂളാടിക്കുന്ന് ജംഗ്ഷനിൽനിന്നും പാവങ്ങാട് ജംഗ്ഷനിലെത്തി തിരിച്ച് വെങ്ങാലി ഓവർബ്രിഡ്ജ് കടന്ന് ഇടത്തോട്ട് പുതിയാപ്പ വഴി ബീച്ച് റോഡിൽ പ്രവേശിച്ച് വെള്ളയിൽ ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കി തിരിച്ച് പുതിയാപ്പ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്. വയനാട് താമരശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് ജംഗ്ഷനിലെത്തി ഇതേ റൂട്ടിൽ ബീച്ചിലേക്ക് പ്രവേശിക്കേണ്ടതാണ്. നാല് മണിക്ക് റെവല്യൂഷണറി ഗാർഡ് നേതൃത്വം കൊടുക്കുന്ന ഹിന്ദ് സഫർ സമാപന റാലി നടക്കുന്നതിനാൽ നഗരം ട്രാഫിക് നിയന്ത്രണത്തിൽ ആയിരിക്കും. അത് കൊണ്ട് തന്നെ *യാതൊരു കാരണവശാലും പ്രവർത്തകരുമായുള്ള വാഹനങ്ങൾ മാങ്കാവ് ബൈപ്പാസ്, മാവൂർ റോഡ് വഴി നഗരിയിലേക്ക് പ്രവേശിക്കരുത്. തൊണ്ടയാട് നിന്ന് പ്രവർത്തകയുമായുള്ള വാഹനങ്ങളെ മാവൂർ റോഡിലേക്ക് കടത്തിവിടുന്നതല്ല. ബീച്ച് റോഡിൽ പട്ട് തെരുവ് ജംഗ്ഷൻ മുതൽ വെള്ളയിൽ ജംഗ്ഷൻ വരെയും ബദവി മഖാം ബീച്ച് ഹോസ്പിറ്റൽ റോഡിലും ബീച്ച് സി എച്ച് ഓവർബ്രിഡ്ജ് റോഡിലും യാതൊരു കാരണവശാലും സമ്മേളനത്തിന് വരുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വിവിധ ജംഗ്ഷനുകളിൽ ട്രാഫിക് നിയന്ത്രിക്കുന്ന വളണ്ടിയർമാരുടെ നിർദ്ദേശങ്ങൾ വാഹനങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.