Connect with us

National

പൗരത്വ ബില്ലുമായി മുന്നോട്ട് പോയാല്‍ എന്‍ഡിഎ വിടുന്ന കാര്യം തീരുമാനിക്കും: കോണ്‍റാഡ് സാങ്മ

Published

|

Last Updated

ഷില്ലോങ്: വിവാദമായ പൗരത്വ ബില്‍ വിഷയത്തില്‍ എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പൗരത്വ ബില്ലുമായി മുന്നോട്ട് പോയാല്‍ എന്‍ഡിഎ വിടുമെന്ന് സഖ്യകക്ഷികളില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്‍ഡിഎ വിടാനുള്ള തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) അധ്യക്ഷനായ കോണ്‍റാഡ് സാങ്മ പറഞ്ഞു.

മണിപ്പൂരിലേയും അരുണാചലിലേയും ബിജെപി സര്‍ക്കാറുകള്‍ക്ക് എന്‍പിപിയുടെ പിന്തുണയുണ്ട്. മേഘാലയയിലെ എന്‍പിപി സഖ്യസര്‍ക്കാര്‍ ബിജെപി പിന്തുണയോടെയാണ് ഭരിക്കുന്നത്. പൗരത്വ ബില്‍ രാജ്യസഭയില്‍ എത്തിയാല്‍ അനുകൂലിക്കരുതെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബില്‍ പാസാക്കിയാല്‍ ബിജെപിയുടെ മിസോറാം ഘടകം പിരിച്ചുവിടുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ വി ലൂണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest