Connect with us

Kozhikode

ഹിന്ദ് സഫര്‍ സമാപന സമ്മേളനം വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത്

Published

|

Last Updated

കര്‍ണാടകയിലെ ഹുബ്ലിയില്‍ എസ്എസ്എഫ് ഹിന്ദ്‌സഫറിന് ലഭിച്ച സ്വീകരണം

കോഴിക്കോട്: എസ് എസ് എഫ് ദേശീയ കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന ഹിന്ദ് സഫര്‍ വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, സൗഹൃദ ഭാരതം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 12ന് കശ്മീര്‍ ഹസ്രത്ത് ബാല്‍ മസ്ജിദ് പരിസരത്ത് നിന്ന്  ആരംഭിച്ച ഹിന്ദ് സഫര്‍ ഇരുപത്തിനാല് സംസ്ഥാനങ്ങളിലൂടെ പതിനാറായിരം കിലോമീറ്റര്‍ സഞ്ചരിച്ച് നാല്‍പ്പത് സ്വീകരണ കേന്ദ്രങ്ങള്‍ കടന്നാണ് കോഴിക്കോട്ട് സമാപിക്കുന്നത്.

ഹൈദരാബാദിലെ സമ്മേളന വേദിയിലേക്ക് ഹിന്ദ് സഫര്‍ നായകരെ സ്വീകരിച്ചാനയിക്കുന്നു

ഈ മാസം 23, 24 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന എസ് എസ് എഫ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരിയാണ് യാത്ര നയിക്കുന്നത്.

എസ്എസ്എഫ് ഹിന്ദ് സഫറിനെ മുംബൈയില്‍ സ്വീകരിക്കുന്നു

ഹിന്ദ് സഫറിന്റെ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ദേശീയ നേതാക്കളായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, സുഹൈറുദ്ദീന്‍ നൂറാനി പശ്ചിമ ബംഗാള്‍, നൗഷാദ് ആലം ഒഡീഷ, സയ്യിദ് സാജിദ് അലി കശ്മീരി, അബൂബക്കര്‍ സിദ്ദീഖ് മോണ്ടുമോളി, രേഹന്‍ ആലം ബീഹാര്‍, അമാന്‍ ഖുര്‍ഷിദ് മണിപ്പൂര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹ തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, യഅ്കൂബ് ഫൈസി, അപ്പോളോ മൂസ ഹാജി, കബീര്‍ എളേറ്റില്‍, കെ അബ്ദുല്‍ കലാം, എ പി മുഹമ്മദ് അശ്ഹര്‍ പത്തനംതിട്ട സംസാരിക്കും.

മഹരാഷ്ട്രയിലെ രത്‌നഗിരിയില്‍ എസ്എസ്എഫ് ഭാരതയാത്രക്ക് ലഭിച്ച സ്വീകരണം

വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി, സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സാദിഖ്, അക്ബര്‍ സാദിഖ്, ശരീഫ് സഖാഫി താത്തൂര്‍ പങ്കെടുത്തു.

എസ്എസ്എഫ് ഹിന്ദ് സഫര്‍ ഗോവയിലെത്തിയപ്പോള്‍

Latest