ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം കെ സി വേണുഗോപാലിന്

Posted on: February 4, 2019 11:03 pm | Last updated: February 4, 2019 at 11:03 pm

കോഴിക്കോട്: ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരത്തി ന് കോ ണ്‍ഗ്രസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അര്‍ഹനായി.

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, സാഹിത്യകാരന്‍ കെ പി രാമനുണ്ണി, ചരിത്രകാരനായ എം സി വടകര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ മതേതര മനസ്സ് തിരിച്ചുപിടിക്കാന്‍ ആഹോരാത്രം പരിശ്രമിക്കുന്ന വ്യക്തിത്വമാണ് വേണുഗോപാലെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഒരു ലക്ഷം രൂപയും പ്രശ സ്തിപത്രവും അടങ്ങിയ പുരസ്‌കാരം ഈമാസം 16ന് രാവി ലെ 9.30ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.