കോൾഡ് സ്റ്റോൺ ക്രീമെറിയുടെ പുതിയ ഷോറൂം ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി

Posted on: February 4, 2019 2:58 pm | Last updated: February 4, 2019 at 2:58 pm

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോൾഡ് സ്റ്റോൺ ക്രീമെറിയുടെ പുതിയ ഷോറൂം ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി. വൈറ്റ് ഫീൽഡിലെ ശാന്തിനികേതൻ മാളിലാണ് ഐസ്ക്രീം ഔട്ട് ലറ്റ് പ്രവർത്തനം തുടങ്ങിയത്. ബെംഗളൂരുവിലെ ആറാമത്തെ കോൾഡ് സ്റ്റോൺ ക്രീമെറിയാണിത്. ഈ വർഷം പുതുതായി ആറ് ഔട്ട്ലറ്റുകൾ കൂടി ബെം‌ഗളൂരുവിൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.