പ്രിയങ്കയെ ബി ജെ പി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നു; മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കി

Posted on: February 4, 2019 1:00 pm | Last updated: February 4, 2019 at 1:00 pm

മുംബൈ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ബി ജെ പി സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ മുംബൈ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രിയങ്കയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.

അടുത്തിടെ, രാഹുലിനെ രാവണന്‍ എന്നും പ്രിയങ്കയെ ശൂര്‍പ്പണഖ എന്നും വിളിച്ച് ബി ജെ പി എം എല്‍ എ. സുരേന്ദ്ര സിംഗ് അപമാനിച്ചിരുന്നു.