ബിജെപിയും മമതയും നടത്തുന്നത് അഴിമതി മറക്കാനുള്ള നാടകം: യെച്ചൂരി

Posted on: February 4, 2019 10:08 am | Last updated: February 4, 2019 at 11:27 am

കൊല്‍ക്കത്ത: സിബിഐ -മമത ബാനര്‍ജി പോരില്‍ ബിജെപിയേയും തൃണമൂലിനേയും വിമര്‍ശിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി . ബജെപിയും മമതാ ബാനര്‍ജിയും നടത്തുന്നത് അഴിമതി മറക്കാനുള്ള നാടകമാണെന്ന് യെച്ചൂരി ആരോപിച്ചു.

തൃണമൂലിനെതിരെ വര്‍ഷങ്ങളായുള്ള കേസില്‍ മോദി സര്‍ക്കാര്‍ ഇതുവരെ മൗനം പാലിച്ചു. ഇത് തട്ടിപ്പിന്റെ സൂത്രധാരനായ നേതാവ് ഇപ്പോള്‍ ബിജെപിയിലായതുകൊണ്ടാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. അഴിമതി മറക്കുന്നതിനും അഴിമതിക്കാരെ രക്ഷിക്കാനുമുള്ളതാണ് ഇപ്പോഴത്തെ നാടകം. കേന്ദ്രത്തിന്റെയും ബംഗാള്‍ സര്‍ക്കാറിന്റേയും ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ പോരാടുമെന്നും യെച്ചൂരി ട്വീറ്റില്‍ പറയുന്നുണ്ട്.