Connect with us

Sports

നേടിയത് വെറും 10 റണ്‍സ്, പന്തും എറിഞ്ഞില്ല; എന്നിട്ടും മാന്‍ ഓഫ് ദി മാച്ച് !

Published

|

Last Updated

കേപ്ടൗണ്‍: ബാറ്റ് ചെയ്തപ്പോള്‍ നേടിയത് വെറും പത്ത് റണ്‍സ്. ബോളിങില്‍ ഒരു പന്ത് പോലും എറിഞ്ഞിട്ടുമില്ല. എന്നിട്ടും കളിയിലെ കേമനായി. പാക്കിസ്ഥാനെതിരെ നടന്ന ആദ്യ ട്വന്റി20 മത്സരത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹനായത്.

പാക്കിസ്ഥാന്റെ ആറ് വിക്കറ്റുകളില്‍ പങ്കുണ്ടായതുക്കൊണ്ടാണ് ഡേവിഡ് മില്ലറെ കളിയിലെ കേമനായി തെരെഞ്ഞെടുത്തത്.
193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ നാല് ക്യാച്ചുകളാണ് മില്ലറെടുത്തത്. മാത്രമല്ല, രണ്ട് റണ്ണൗട്ടിനു പിന്നിലും മില്ലറുടെ കരങ്ങളുണ്ടായിരുന്നു. പാകിസ്ഥാന്റെ ആസിഫ് അലി, ഇമാദ് വസിം, ഹസന്‍ അലി, ഷോയിബ് മാലിക് തുടങ്ങിയവരെ മില്ലര്‍ ക്യാച്ചെടുത്ത് തിരിച്ചയച്ചതാണ് കളിയുടെ ഗതിമാറ്റിയത്.

പാക് ഓപ്പണര്‍ ബാബര്‍ അസമിനൈയും മുഹമ്മദ് റിസ്വാനെയുമാണ് റണ്ണൗട്ടിലൂടെ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന ജോണ്ടി റോഡ്സും ഇത്തരത്തില്‍ മികച്ച ഫീല്‍ഡിംഗ് പ്രകടനത്തിലൂടെ കളിയിലെ കേമനായിരുന്നു.