മഹാരാഷ്ട്രയില്‍ ഭൂചലനത്തിനിടെ പെണ്‍കുട്ടി വീണ് മരിച്ചു

Posted on: February 2, 2019 3:24 pm | Last updated: February 2, 2019 at 6:41 pm

പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഭൂചലനത്തിനിടെ പെണ്‍കുട്ടി വീണ് മരിച്ചു. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് രണ്ട് വയസുകാരി വൈഭവി രമേശ് ഭുയാല്‍ വീണ് മരിച്ചത്. വീഴ്ചക്കിടെ തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്.

ഭൂചലനത്തില്‍ വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ മുന്ന് മുതല്‍ 4.1 വരെ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇടവിട്ട് ആറ് തവണയാണ് ഭൂചലനമുണ്ടായത്.