കെഎസ്ആര്‍ടിസിക്ക്‌മേല്‍ പിടിമുറുക്കി യൂണിയനുകള്‍ ; തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ ഇടപെട്ട് മാറ്റി

Posted on: February 2, 2019 12:02 pm | Last updated: February 2, 2019 at 5:33 pm

തിരുവനന്തപുരം: സിഎംഡി സ്ഥാനത്തുനിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയതിന് പിറകെ കെഎസ്ആര്‍ടിസിക്ക് മേല്‍ യൂണിയനുകള്‍ പിടിമുറുക്കുന്നു. ടോമിന്‍ ജെ തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റി. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്നും അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി.

ഇതിന് പിറകെ ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു.അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്നത്.