പോലീസ് വകുപ്പില്‍ കൂട്ട സ്ഥലമാറ്റവും തരംതാഴ്ത്തലും; 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

Posted on: February 2, 2019 9:39 am | Last updated: February 2, 2019 at 1:47 pm

തിരുവനന്തപുരം: പോലീസ് വകുപ്പില്‍ സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തി. ഇതിന്റെ ഭാഗമായി 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. താല്‍ക്കാലികമായി സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് നടപടിക്ക് വിധേയമാക്കിയത്.53 ഡിവൈഎസ്പിമാരേയും 11 എസ്പിമാരേയും സ്ഥലം മാറ്റിയിട്ടുണ്ട്. 26 സിഐമാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. പോലീസില്‍ ഇതാദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശിപാര്‍ശ ചെയ്യുന്നത്

. അച്ചടക്ക് നടപടി സ്ഥാനക്കയറ്റത്തിന് തടസമല്ലെന്ന പോലീസ് ആക്ടിലെ വകുപ്പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കിയ 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാന്‍ തീരുമാനിച്ചത് . ഇവര്‍ക്കെതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ആഭ്യന്തര സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.