Connect with us

Ongoing News

റെയില്‍വേക്ക് 64,587 കോടി രൂപ അനുവദിച്ചു; അതിവേഗ ട്രെയിനുകള്‍ക്കും സുരക്ഷക്കും മുന്‍ഗണന

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ഇടക്കാല ബജറ്റില്‍ റെയില്‍വേക്ക് നീക്കിവെച്ചത് 64,587 കോടി രൂപ. അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വെയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അതിവേഗ ട്രെയിനുകള്‍, യാത്രക്കാരുടെ സുരക്ഷ, ആധുനികവത്കരണം എന്നിവക്കാണ് അടുത്ത വര്‍ഷം മുന്‍ഗണന നല്‍കുക.രാജ്യത്ത് കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസുകള്‍ ഇല്ലാതായെന്നും വടക്ക് കിഴക്കന്‍ മേഖലകളിലേക്ക് റെയില്‍വെ ചരക്ക് ഗതാഗതം ആരംഭിച്ചുവെന്നും ധനമന്ത്രി പിയുഷ് ഗോയല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി

Latest