അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപയുടെ പെന്‍ഷന്‍ പദ്ധതി

Posted on: February 1, 2019 11:53 am | Last updated: February 1, 2019 at 4:37 pm

ന്യൂഡല്‍ഹി:  അസംഘടിത മേഖലകളിലെ തൊഴിലാളിള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുെമെന്ന് ബജറ്റിൽ പ്രഖ്യാപനം. അറുപത് വയസ് പൂര്‍ത്തിയാകുമ്പോള്‍ 3000 രൂപ പ്രതിമാസം നല്‍കുന്ന പെന്‍ഷന്‍ പദ്ധതിയാണിത്. പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനമുള്ള അസംഘടിത തൊഴിലാളികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്‌ക്കേണ്ടത്. തുല്യ തുക തന്നെ സര്‍ക്കാരും അടയ്ക്കും. നടപ്പു സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുന്ന പദ്ധതിയാണിത്.

ഗ്രാറ്റിവിറ്റി പരിധി പത്ത് ലക്ഷത്തില്‍നിന്നും മുപ്പത് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി വര്‍ധിച്ചു. അങ്കണവാടി വര്‍ക്കമാരുടേയും ആശ വര്‍ക്കര്‍മാരുടേയും ഓണറേറിയം അമ്പത് ശതമാനം കൂട്ടിയിട്ടുണ്ട്.