പ്ലസ് ടു വിദ്യാര്‍ഥിനിക്കൊപ്പം 23 ദിവസം കാട്ടില്‍ കഴിഞ്ഞ കാമുകനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

Posted on: January 30, 2019 7:24 pm | Last updated: January 30, 2019 at 7:24 pm
SHARE

മൂലമറ്റം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥിനിക്കൊപ്പം 23 ദിവസം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ 21 കാരന്‍ അറസ്റ്റില്‍. മേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പുവാണ് പിടിയിലായത്. പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുമായി ഇലവിഴാപൂഞ്ചിറയിലുള്ള വനമേഖലയിലായിരുന്നു അപ്പുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇരുവരു വനമേഖലയിലാണെന്ന് പോലീസ് കണ്ടെത്തി. ഇരുവരും അടൂര്‍ മലയില്‍നിന്നും കോളപ്ര ഭാഗത്തേക്ക് വരുംവഴിയാണ് പോലീസിന്റെ മുന്നില്‍പ്പെട്ടിങ്കിലും ഓടി രക്ഷപ്പെട്ടു. ഒരു വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസിലറിയിക്കുകയായിരുന്നു. ആനക്കയം ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാരും പോലീസും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അപ്പു ഇത്തരത്തില്‍ നിരവധി സ്ത്രീകളെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. വനത്തിനുള്ളില്‍ അടുപ്പുകൂട്ടി ആഹാരം പാകം ചെയ്തിരുന്ന ഇരുവരും .പലപ്പോഴും കാട്ടില്‍നിന്നും മാങ്ങയും നാളികേരവും ശേഖരിച്ചാണ് ഇരുവരും വിശപ്പടക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here