കാര്യവട്ടം സ്റ്റേഡിയത്തില്‍ കാണികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു; കളി തടസപ്പെട്ടു

Posted on: January 29, 2019 12:35 pm | Last updated: January 29, 2019 at 5:31 pm

തിരുവനന്തപുരം: ഇന്ത്യ എ -ഇംഗ്ലണ്ട് മത്സരം കാണാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലെത്തിയവര്‍ക്ക് തേനീച്ച കുത്തേറ്റു . മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് കളി 15 മിനുട്ട് നേരം നിര്‍ത്തിവെച്ചു. സ്റ്റേഡിയത്തിലെ നാലാംനിലയിലിരുന്ന കാണികള്‍ക്കാണ് കുത്തേറ്റത്. കാണികളിലൊരാള്‍ ഗാലറിയിലെ തേനീച്ചക്കൂട് ഇളക്കിയതാണ് സംഭവത്തിന് കാരണം.