Connect with us

Malappuram

ത്രീ ഡേ ഇന്‍ ക്യൂലാന്റ്': 1001 അംഗ സ്വാഗസംഘം രൂപവത്കരിച്ചു

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിക് കീഴില്‍ മഞ്ചേരി പുല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ക്യൂലാന്റ് ക്യാമ്പസില്‍ ത്രീ ഡേ ഇന്‍ ക്യൂലാന്റ് പരിപാടിയുടെ 1001 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു. മൊയ്തീന്‍ മുസ്്‌ലിയാര്‍ പള്ളിപ്പുറം (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍), എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി (സ്വാഗത സംഘം ചെയര്‍മാന്‍) മുഹമ്മദ് ശരീഫ് നിസാമി മഞ്ചേരി (സ്വാഗതം സംഘം കണ്‍വീനര്‍), ഒ എം എ അബ്ദുല്‍ റശീദ് ഹാജി മഞ്ചേരി (ഫിനാന്‍സ് സെക്രട്ടറി) സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം (കോ.ഓര്‍ഡിനേറ്റര്‍) സ്വഫ്‌വാന്‍ കൂടക്കര (വര്‍ക്കിംഗ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഫെബ്രുവരി എട്ട് മുതല്‍ 10 വരെ നടക്കുന്ന പരിപാടിയില്‍ ഖുര്‍ആനിക് അസംബ്ലി, ഖുര്‍ആന്‍ ക്വസ്റ്റ്, ടെക്‌നോളജിയും സ്ത്രീ വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സെമിനാര്‍, ആത്മീയ സംഗമം, പ്രഭാഷണം, അക്കാദമിക് സംവാദങ്ങള്‍, ടേബിള്‍ ടോക്ക്, ഡിബേറ്റ്, ടാലന്റ് ടെസ്റ്റ്, പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഇന്റര്‍വ്യൂ, ഫേസ് ടു ഫേസ് എന്നിവ നടക്കും. പുതിയ അക്കാദമിക് ബ്ലോക്കിന്റെയും ആധുനിക സംവിധാനങ്ങളോടെ നിര്‍മിച്ച ഖുര്‍ആന്‍ തിയേറ്ററിന്റെയും ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും.

മൊയ്തീന്‍ മുസ്‌ലിയാര്‍ പള്ളിപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ കണ്‍വന്‍ഷന്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ശരീഫ് നിസാമി മഞ്ചേരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ഖാദിര്‍ ബാഖവി കിടങ്ങഴി, അബ്ദുസ്സലാം ഹാജി പുല്ലഞ്ചേരി, യു ടി എം ശമീര്‍ പുല്ലൂര്‍, സുലൈമാന്‍ ജൗഹരി തോട്ടേക്കാട്, ക്യൂലാന്റ് ഡയറക്ടര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, സ്വഫ്വാന്‍ കൂടക്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest