ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Posted on: January 26, 2019 2:26 pm | Last updated: January 26, 2019 at 2:26 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്‌ഫോടനം ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയതെന്ന് സൈന്യം പറഞ്ഞു. എകെ 47 തോക്കുകള്‍ അടക്കം ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്ന് സിആര്‍പിഎഫും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും പോലീസും പ്രദേശം വളയുകയായിരുന്നു. ഇതോടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനെതിരേ വെടിയുതിര്‍ത്തു. ശക്തമായ തിരിച്ചടിയിലൂടെ സൈന്യം ഇരുവരെയും വെടിവെച്ച് വിഴ്ത്തുകയും ചെയ്തു.