സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 24,400 രൂപ

Posted on: January 26, 2019 2:21 pm | Last updated: January 26, 2019 at 2:21 pm

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 400 രൂപ വര്‍ധിച്ച് 24,400 രൂപയിലെത്തി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുതിച്ചുയര്‍ന്നത്.

ഗ്രാമിന് 50 രൂപ വര്‍ധിച്ച് 3,050 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി 70 രൂപക്ക് മുകളില്‍ നില്‍ക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.