Connect with us

Kerala

ബജറ്റ് സമ്മേളനത്തിന് തുടക്കമായി;സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രം അര്‍ഹമായ സഹായം നിഷേധിക്കുന്നുവെന്ന് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. പ്രളയം നേരിടാന്‍ നടപടികള്‍ സ്വീകരിച്ചു. വികസന നേട്ടങ്ങള്‍ കേന്ദ്ര സഹായത്തിന് തടസമാകുന്നുണ്ട്. പുരോഗതി ചൂണ്ടിക്കാട്ടി അര്‍ഹമായ സഹായം നിഷേധിക്കുകയാണ്്. കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ നിലയിലല്ലെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് കടന്ന് പോയത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര സേന, ദുരന്തനിവാരണ സേന എന്നിവ കാര്യക്ഷമമായി പ്രവര്‍്ത്തിച്ചു. അടിസ്ഥാന സൗകര്യമൊരുക്കാന്‍ എല്ലാ മേഖലയിലുള്ളവരും ഒരുമിച്ചു. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി ആദ്യമായി ബില്‍ അവതിരിപ്പിച്ച സംസ്ഥാനം കേരളമാണ്. സൈബര്‍ കുറ്റകൃത്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. ക്രമസമാധാനപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു. ലിംഗസമത്വം നടപ്പാക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ട്. കൊല്ലം ബൈപ്പാസ് ഹൈവേ, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, മലയോര ഹൈവേ, കണ്ണൂര്‍ വിമാനത്താവളം എന്നിവ യാഥാര്‍ഥ്യമാക്കാനും കേരളത്തിനായിയിയെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം തുടരുകയാണ്.

അതേ സമയം പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. ഒമ്പത് ദിവസമാണ് സഭ ചേരുക. ബജറ്റ് 31ന് അവതരിപ്പിക്കും. സമ്മേളനം ഫ്രബ്രവരി ഏഴിന് അവസാനിക്കും. പ്രളയത്തിന് ശേഷമുള്ള സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനവും ബജറ്റുമെന്ന് പ്രത്യേകതയും ഇന്നത്തെ സമ്മേളനത്തിനുണ്ട്.

Latest