മുനമ്പം മനുഷ്യക്കടത്ത്: ഐബി അന്വേഷിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 22, 2019 12:57 pm | Last updated: January 22, 2019 at 8:04 pm

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഐബി സംഘം അന്വേഷിക്കുന്ന രണ്ട് പേരുടെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ പ്രധാന പ്രതികകളും ശ്രീലങ്കക്ാരുമായ ശ്രീകാന്ത്, ശെല്‍വരാജ് എന്നിവര്‍ ബോട്ട് അന്വേഷിച്ച് എത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ മൊബൈല്‍ ഫോണുകളില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭ്യമായത്. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു. ഇരുവരും ബോട്ടുകളില്‍ കയറിയിറങ്ങുന്നതും വലിയ സൗകര്യങ്ങള്‍ ഉള്ള ബോട്ട് വേണമെന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രവി സനൂപ് രാജെയെന്നയാളെ അന്വേഷണ സംഘം ഡല്‍ഹിയില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മാതാപിതാക്കളും സഹോദരനും യാത്രപോയ ബോട്ടിലുണ്ടെന്നാണ് അറിയുന്നത്.