നിയമനങ്ങളില്‍ കെഎസ്ആര്‍ടിസി നടപടികള്‍ തൃപ്തികരമല്ലെന്ന് പിഎസ്‌സി ഹൈക്കോടതിയില്‍

Posted on: January 21, 2019 3:15 pm | Last updated: January 21, 2019 at 11:12 pm

കൊച്ചി: താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിച്ച വിഷയത്തില്‍ കെഎസ്ആര്‍ടിസിക്കെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. പിന്‍വാതില്‍ നിയമനം നിലനില്‍ക്കില്ലെന്ന് പിഎസ്‌സി കോടതിയെ അറയിച്ചു. അനധിക്യത നിയമനം പൊതുജനത്തെ വഞ്ചിക്കലാണ്. നിയമനങ്ങളില്‍ കെഎസ്ആര്‍ടിസിയെടുക്കുന്ന നടപടികള്‍ തൃപ്തികരമല്ലെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു.

റിസര്‍വ് കണ്ടക്ടര്‍ നിയമനം സംബന്ധിച്ച് 2012ല്‍ നടത്തിയ പരീക്ഷയും റാങ്ക് പട്ടികയും സംബന്ധിച്ച വിവരങ്ങള്‍ പിഎസ്‌സി ഹൈക്കോടതിക്ക് സമര്‍പ്പിച്ചു. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേരെ ജോലിയില്‍ പ്രവേശിപ്പിച്ചുവെന്നും 3941 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെന്നും കെഎസ്ആര്ടിസി കോടതിയെ അറിയിച്ചു.