ആലപ്പാട് ഖനനം: സര്‍ക്കാര്‍ ഇനിയും ചര്‍ച്ചക്ക് സന്നദ്ധം; ഖനനം നിര്‍ത്തില്ല

Posted on: January 18, 2019 11:02 am | Last updated: January 18, 2019 at 12:54 pm

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ ഇനിയും ചര്‍ക്ക് സന്നദ്ധമെന്ന് മന്ത്രി ഇപി ജയരാജന്‍. എന്നാല്‍ ഇപ്പോള്‍ ഖനനം നിര്‍ത്താന്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഖനനത്തിനെതിരെ സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. അലപ്പാട് സന്ദര്‍ശിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാറിന് ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സീ വാഷിങ് നിര്‍ത്തണമെന്ന ആവശ്യവും ഉന്നതതല സമതി പഠനം നടത്തണമെന്ന ആവശ്യവും സര്‍്ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സമരസമതി പുതിയ ആവശ്യങ്ങളുമായി വരികയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സമരസമതി പ്രതിനിധികള്‍ മന്ത്രി ഇപി ജയരാജനുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.