കോളജുകളിലും സര്‍വകലാശാലകളിലും സീറ്റുകള്‍ വര്‍ധിപ്പിക്കും: കേന്ദ്ര മന്ത്രി

Posted on: January 15, 2019 10:32 pm | Last updated: January 16, 2019 at 10:57 am

ന്യൂഡല്‍ഹി: കോളജുകളിലും സര്‍വകലാശാലകളിലും സീറ്റുകളുടെ എണ്ണം 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവേദ്കര്‍. സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.

സാമ്പത്തിക സംവരണം വരുന്ന അധ്യയന വര്‍ഷം മുതലാണ് നടപ്പിലാക്കുകയെന്നും നിലവിലെ സംവരണ വിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളും സാമ്പത്തിക സംവരണ നിയമം നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യു ജി സി, എ ഐ സി ടി ഇ, മാനവ വിഭവശേഷി വകുപ്പ് എന്നിവയുടെ അധികൃതരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.