ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് മാതാവിനെ കാണാന്‍ അനുമതി

Posted on: January 15, 2019 9:25 pm | Last updated: January 15, 2019 at 9:26 pm

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാമിന് മാതാവിനെ കാണാന്‍ ഹൈക്കോടതിയുടെഅനുമതി. ഈ മാസം 20 മുതല്‍ മൂന്നു ദിവസത്തേക്കാണ് കോടതി അനുമതി നല്‍കിയത്. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് അനുമതി.

20ന് കൊച്ചിയിലെത്തി കലൂരിലെ ഫ്‌ളാറ്റില്‍ മാതാവിനോടൊപ്പം ചെലവഴിക്കാനാണ് നിസാമിന്റെ തീരുമാനം. സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വധിച്ച കേസില്‍ ജീവപര്യന്തവും 24 വര്‍ഷത്തെ തടവും അനുഭവിച്ചുവരികയാണ് നിസാം.