ഇരട്ട ക്യാമറ, എഐ; ഹോണര്‍ 10 ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: January 15, 2019 3:23 pm | Last updated: January 15, 2019 at 3:23 pm
SHARE

ന്യൂഡല്‍ഹി: ഇരട്ട ക്യാമറയും നിര്‍മിത ബുദ്ധിയും അടക്കം ഫീച്ചറുകളോട് കൂടിയ ഹോണര്‍ 10 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയില്‍ കഴിഞഞ നവംബറില്‍ പുറത്തിറക്കിയ ഫോണ്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഫ്‌ളിപ്കാര്‍ട്ടിലും ഹോണറിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറായ ഹായ്‌ഹോണര്‍ ഇന്ത്യ സ്‌റ്റോറിലും ഹോണര്‍ 10 ലൈറ്റ് വാങ്ങാം. ഈ മാസം 20ന് രാത്രി 12 മണി മുതല്‍ ഫ്‌ളിപ് കാര്‍ട്ടില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിക്കും.

24 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമയാണ് ഹോണര്‍ 10 ലൈറ്റിന്റെ സവിശേഷതകളില്‍ ഒന്ന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സീന്‍ ഡിറ്റക്ഷന്‍ ടെക്‌നോളജിയോട് കൂടിയുള്ളതാണ് ഈ ക്യാമറ. ആന്‍ഡ്രോയിഡ് 9 പൈ ആണ് ഓപറേറ്റിംഗ് സിസ്റ്റം.

ഹോണര്‍ 10 നാല് ജിബി മോഡലിന് 13,999 രൂപയും 6 ജിബി മോഡലിന് 17,999ണ രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലാക്, സഫൈര്‍ ബ്ലു, സ്‌കൈ ബ്ലു, എന്നീ കളറുകളില്‍ ലഭ്യമാണ്.

വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണിനൊപ്പം കിടിലന്‍ ഓഫറും ഹോണര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2200 രൂപയുടെ ജിയോ ക്യാഷ്ബാക്ക്, 2800 രൂപയുടെ ക്ലിയര്‍ ട്രിപ്പ് വൗച്ചര്‍ എന്നിവയാണ് ഓഫറുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here