എസ്ബിഐ ആക്രമണം:കീഴടങ്ങിയ പ്രതികള്‍ റിമാന്‍ഡില്‍

Posted on: January 15, 2019 1:26 pm | Last updated: January 15, 2019 at 3:48 pm

തിരുവനന്തപുരം: ദേശീയപണിമുടക്ക് ദിനത്തില്‍ എസ്ബിഐ ട്രഷറി ബേങ്ക് അക്രമിച്ച കേസില്‍ പ്രതികളായ ആറ് എന്‍ജിഒ നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരനായ ശ്രീവത്സന്‍, സവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ അനില്‍ കുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ബിജുരാജ്, വിനുകുമാര്‍, എന്‍ജിഒ യൂണിയന്‍ നേതാവ് സുരേഷ് ബാബു, സുരേഷ് എന്നിവരാണ് റിമാന്‍ഡിലായത്. ഇന്നലെ രാത്രി ഒമ്പതോടെ പോലീസില്‍ കീഴടങ്ങിയ ഇവരെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. 15 അംഗ സംഘമാണ് ബേങ്കില്‍ അതിക്രമം കാണിച്ചതായാണ് പരാതി. ഇതില്‍ ഒമ്പത് പേരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്.