Connect with us

Kerala

ആലപ്പാട് കരിമണല്‍ ഖനനം തുടരും; സമരം എന്തിനെന്നറിയില്ല: മന്ത്രി ഇപി ജയരാജന്‍

Published

|

Last Updated

മലപ്പുറം: ആലപ്പാട് തീരത്തുനിന്നുള്ള കരിമണല്‍ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. ഇത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ ഭിന്നതയില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പാട്ടെ പരിസ്ഥിത പ്രശ്‌നത്തെക്കുറിച്ച് ആരും ഇതുവരെ സര്‍ക്കാറിന് പരാതി നല്‍കിയിട്ടില്ല. പ്രകൃതി തരുന്ന സമ്പത്താണ് കരിമണല്‍. അത് പൂര്‍ണമായും സംഭരിക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരഭമാക്കി അത് മാറ്റാമെന്നും മന്ത്രി പറഞ്ഞു.

ഖനനം നിര്‍ത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കില്ല. സമരം നടത്തുന്നത് എന്തിനാണെന്ന് അറിയില്ല. അതേക്കുറിച്ച് സമരക്കാര്‍ ആലോചിക്കട്ടെ. മാധ്യമങ്ങളിലൂടെയാണ് സമരത്തെക്കുറിച്ചറിയുന്നത്. ഖനന മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. അവരുടെ കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് സമരത്തിന്റെ മറവില്‍ ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കരിമണല്‍ ഖനനത്തിനെതിരെ സേവ് ആലപ്പാട് സമരസമതി നടത്തുന്ന റിലേ സമരം 75-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുനിന്നും വന്നവരാണെന്ന മന്ത്രിയുടെ വിവാദമായിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഎം സുധീരനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പിറകെയാണ് കരിമണല്‍ ഖനനത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടുമായി ഇപി ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest