Connect with us

National

അതിര്‍ത്തിയില്‍ സ്‌ഫോടനം, വെടിവെപ്പ്‌; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രജൗരിയിലെ നൗഷേറ മേഖലയിലുണ്ടായ ഐ ഇ ഡി സ്‌ഫോടനത്തില്‍ കരസേന മേജര്‍ ഉള്‍പ്പടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ രണ്ടു സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാം ബെല്‍ട്ടിലെ നിയന്ത്രണ രേഖയില്‍ പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യംവച്ച് തീവ്രവാദികള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

ഇന്ന് രാവിലെ നിയന്ത്രണ രേഖയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെ സി ഒ)ക്കും സൈനികനും പരുക്കേറ്റിരുന്നു. വൈകീട്ട് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സി ആര്‍ പി എഫ് പ്ലാറ്റൂണിനു സമീപത്തും സ്‌ഫോടനമുണ്ടായെങ്കിലും ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ ആര്‍മി പോര്‍ട്ടര്‍ ആശുപത്രിയില്‍ മരിച്ചു.