പി എസ് സി: 165 തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Posted on: January 10, 2019 5:12 pm | Last updated: January 10, 2019 at 5:20 pm

തിരുവനന്തപുരം: 165 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. താഴെ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി 30 രാത്രി 12 മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അസാധാരണ ഗസറ്റ് തീയതി 29-12-2018, 31-12-2018. പിഎസ‌്സിയുടൈ വെബ‌്സൈറ്റിൽ ഒറ്റത്തവണ രജിസ‌്‌ട്രേഷൻ വഴിയാണ‌് അപേക്ഷിക്കേണ്ടത‌്. വിശദാംശങ്ങൾ പിഎസ‌്സി വെബ‌്സൈറ്റിൽ  ലഭ്യമാണ‌്.

 • സഹകരണ വകുപ്പില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍
 • വനിതാ ശിശു വികസന വകുപ്പില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍
 • ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്‌സ്‌ടെന്‍ഷന്‍ ഓഫിസര്‍
 • വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, എല്‍ഡി ടൈപ്പിസ്റ്റ്
 • ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍,
  സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
 • കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് എന്നിവയില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ്
 • വാട്ടര്‍ അതോറിറ്റിയില്‍ ട്രേസര്‍/ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന്,
 • പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍),
  മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍/ട്രേസര്‍,
  ഹാന്റക്‌സില്‍ ഫിനാന്‍സ് മാനേജര്‍,
 • ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്,
 • ജലഗതാഗത വകുപ്പില്‍ ബ്ലാക്ക്‌സ്മിത്ത് ഗ്രേഡ് രണ്ട്,
 • നിയമസഭാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് രണ്ട് (തമിഴ്),
 • സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്,
 • പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്,
 • വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (വിവിധ വിഷയങ്ങള്‍),
 • തയ്യല്‍ ടീച്ചര്‍,
 • എല്‍പി/യുപി സ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ് മാധ്യമം)
 • ആയുര്‍വേദ കോളജില്‍ സ്റ്റാഫ് നഴ്‌സ് (അലോപ്പതി),
 • നീതിന്യായ വകുപ്പില്‍ കന്നട ട്രാന്‍സ്ലേറ്റര്‍,
 • ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്,
 • പൊലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍,
 • ആരോഗ്യ വകുപ്പില്‍ ഇലക്ട്രീഷ്യന്‍, പെയിന്റര്‍,
 • പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍

43 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റണ്. ഹാന്റക്‌സില്‍ ഫിനാന്‍സ് മാനേജര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (വിവിധ വിഷയങ്ങള്‍) ഉള്‍പ്പെടെ 20 തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പാണ്. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ഡപ്യൂട്ടി കലക്ടര്‍, ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, പിഎസ്സിയില്‍ പ്രോഗ്രാമര്‍ ഉള്‍പ്പെടെ 28 തസ്തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (വിവിധ വിഷയങ്ങള്‍), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) ഉള്‍പ്പെടെ 74 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം.