ഹിമാചലിനെ അവരുടെ മടയില്‍ പോയി വീഴ്ത്തി രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍

Posted on: January 10, 2019 3:38 pm | Last updated: January 10, 2019 at 5:33 pm

ഷിംല: ഹിമാചല്‍ പ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 297 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. സീസണില്‍ കേരളത്തിന്റെ നാലാം ജയമാണിത്.

വിനൂപ് മനോഹരന്‍ (96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (പുറത്താകാതെ (61) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കേരളത്തെ വിജയതീരത്തെത്തിച്ചത്.

രണ്ട് വിക്കറ്റിന് 198 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ഇന്ന് ജയിക്കാന്‍ 99 റണ്‍യാരിരുന്നു വേണ്ടിയിരുന്നത്. സ്‌കോര്‍: ഹിമാചല്‍ പ്രദേശ് 297,285. കേരളം 286, 299.