Kerala
തിരൂര്‍ പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു
മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കാറില്‍ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ജംഷീറും ആഷിഖും സല്‍മാനും ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.







