മ്യാന്‍മറില്‍നിന്നും കടത്തിയ 3.3 കിലോ സ്വര്‍ണം വിശാഖപട്ടണത്ത് പിടികൂടി

Posted on: January 9, 2019 8:25 pm | Last updated: January 9, 2019 at 10:07 pm

വിശാഖപട്ടണം: ഡിആര്‍ഐ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 3.3 കിലോ സ്വര്‍ണ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 1.08 കോടി രൂപ വിലവരും. ഗുവഹാത്തി-സെക്കന്തരബാദ് എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത സംഘമാണ് പിടിയിലായത്. മ്യാന്‍മറില്‍നിന്നും ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു സ്വര്‍ണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.