Connect with us

Education

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രൊഫസര്‍ ആകുന്നതിനും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുമായി നടത്തിയ യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 18, 22 തിയതികളിലായാണ് പരീക്ഷ നടന്നത്. 91 നഗരങ്ങളിലെ 598 കേന്ദ്രങ്ങളിലായി ഇത്തവണ ഓണ്‍ലൈന്‍ വഴിയായിരുന്നു പരീക്ഷകള്‍്. 85 വിഷയങ്ങളില്‍ 9.5 ലക്ഷം പേരാണ് പരീക്ഷക്കിരുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇത്തവണ പരീക്ഷ നടത്തിയത്. ntanet.nic.in അല്ലെങ്കില്‍ nta.ac എന്ന വെബ്സൈറ്റില്‍ ഫലം പരിശോധിക്കാം.

---- facebook comment plugin here -----

Latest