Connect with us

Kerala

ഹര്‍ത്താല്‍ അക്രമം: കേസുകള്‍ 1286; അറസ്റ്റിലായത് 3282 പേര്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിറകെ ബിജെപി പിന്തുണയോടെ നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 1286 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3282 പേര്‍ അറസ്റ്റിലായി. ഇവരില്‍ 487 പേരെ റിമാന്‍ഡ് ചെയ്തു. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു. ശനിയാഴ്ച വൈകിട്ടുവരെയുളള കണക്കുകള്‍ പ്രകാരമാണിത്.

ഹര്‍ത്താലിനിടെ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്‌പെഷല്‍ ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണു നടപടികളെടുത്തത്. അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി സ്വീകരിക്കുന്നതിനുമായി “ബ്രോക്കണ്‍ വിന്റോ” എന്ന പേരില്‍ സ്‌പെഷല്‍ െ്രെഡവും തുടങ്ങിയിരുന്നു. ഹര്‍ത്താലിനിടെ നൂറ് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ഒരു കോടിയിലേറു രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 223 അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്.