Kasargod
നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം: കാന്തപുരം
		
      																					
              
              
            ദേളി: രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ തര്‍ക്കിക്കാതെ ഒരു നവകേരളത്തിന്റെ സൃഷ്ടിപ്പിനാണ് ജനങ്ങള്‍ പ്രയത്‌നിക്കേണ്ടതെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പ്രളയം ഉണ്ടായപ്പോള്‍ എല്ലാം മറന്ന് ഒറ്റക്കെട്ടായ സമൂഹം ഏതെങ്കിലും പേരില്‍ തര്‍ക്കമുണ്ടാകുന്നത് നാടിന് ആപത്താണെന്നും് കാന്തപുരം പറഞ്ഞു. ദേളി സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ച സമാപന ദുആ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാഥിതിയായിരിന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ത്വാഹാ ബാഫഖി, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
