മക്ക : മുഹമദ് നബി (സ)ജീവിതം.,ദര്‍ശനം പ്രമേയത്തില്‍.നടത്തിയ സ്‌നേഹ സംഗമത്തിന്റെ ഭാഗമായി മക്ക ഐ സിഎഫിന്റെ ആഭിമുഖ്യത്തില്‍ ബുഹൈറാത്ത് അല്‍ റീം ഓഡിറ്റോറിയത്തില്‍ വെച്ച് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു .ഹെര്‍ണിയ ,ഹെമറോയിഡ്‌സ് എന്നീ വിഷയങ്ങളില്‍ അല്‍ അബീര്‍ ചീഫ് സര്‍ജന്‍ ഡോ.അബ്ദുള്ള അഷകറും ദന്ത സംരക്ഷണവും ശുചിത്വവും എന്ന വിഷയത്തില്‍ ഏഷ്യന്‍ പോളിക്ലിനിക്ക് ദന്തല്‍ വിഭാഗം തലവന്‍ ഡോ.ഷെയ്ഖ് ഉമര്‍ ക്ലാസെടുത്തു .
പ്രവാസികളില്‍ ശരിയായ ഭക്ഷണ ക്രമം നടപ്പിലാക്കിയാല്‍ തന്നെ വലിയ തോതില്‍ ഇത്തരം അസൂഖങ്ങളില്‍ നിന്ന് രക്ഷനേടാനാവുമെന്ന് ഡോ.അബ്ദുള്ള അസ്‌കര്‍ അഭിപ്രായപ്പെട്ടു .
അഷറഫ് ചെമ്പന്‍ ,സൈദലവി കാവനൂര്‍ ,മുഹമ്മദ് മുസ്‌ലിയാര്‍ ,ശരീഫ് അഹ്‌സനി ,റശീദ് വേങ്ങര ,ജാഫര്‍ കാരക്കാട് എന്നിവര്‍ പങ്കെടുത്തു .അഷ്‌റഫ് പേങ്ങാട് സ്വാഗതവും ശറഫുദ്ധീന്‍ വടശ്ശേരി നന്ദിയും പറഞ്ഞു.