അക്രമങ്ങള്‍ക്ക് അറുതിയായില്ല ; മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

Posted on: January 4, 2019 10:25 am | Last updated: January 4, 2019 at 11:18 am

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായി. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ വീടിന് നേരെയെറിഞ്ഞ രണ്ട് സ്റ്റീല്‍ ബോംബുകളില്‍ ഒന്ന് നിലത്ത് വീണ് പൊട്ടി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേ സമയം അക്രമം നടത്തുന്നവരെ പിടികൂടാനായി പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കാനും ആയുധ ശേഖരമുണ്ടോയെന്നറിയാന്‍ വീടുകളില്‍ പരിശോധന നടത്താനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമം അന്വേഷിക്കാനായി ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പദ്ധതി പോലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസുകള്‍ ഗൗരവമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട